News Desk

2021-04-19 06:53:16 pm IST
അബുദാബി: മൂന്ന് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികളും മാസ്‌ക് ധരിക്കണമെന്ന് യു.എ.ഇ ആരോഗ്യ മേഖലാ വക്താവ് ഡോ.ഫരീദ അല്‍ ഹുസൈനി അറിയിച്ചു. മൂന്ന് വയസില്‍ താഴെയുള്ള കുട്ടികളെ ഫേസ് ഷീല്‍ഡ് ധരിപ്പിക്കണമെന്നും യു.എ.ഇ നീതി മന്ത്രാലയം സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുക്കവെ അവര്‍ അഭിപ്രായപ്പെട്ടു.

കളിസ്ഥലങ്ങള്‍ പോലെ തിരക്കുള്ള സ്ഥലങ്ങളിലേക്ക് കുട്ടികളെ കൊണ്ടുപോകുന്നത് ഒഴിവാക്കണമെന്നിം ആരോഗ്യ സുരക്ഷ ഉറപ്പാക്കാനായി അംഗീകാരമുള്ള ഫേസ് മാസ്‌കുകള്‍ തന്നെ എല്ലാവരും ധരിക്കുകയും വേണമെന്നും ഡോ. ഫരീദ പറഞ്ഞു. 

ശ്വസന സംബന്ധമായവ ഉള്‍പ്പെടെ ഗുരുതരമായ അസുഖങ്ങളുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് യു.എ.ഇ അധികൃതര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. അസ്വസ്ഥത കാരണം മാസ്‌ക് ധരിക്കാന്‍ വിസമ്മതിക്കുകയും അവ എടുത്തുമാറ്റുകയും ചെയ്യുന്ന കുട്ടികള്‍ക്കും ഇളവ് ലഭിക്കും.  


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top