News Desk

2021-05-05 09:04:29 pm IST
ദുബൈ: കൊവിഡ് പ്രതിരോധ കുത്തിവയ്പ് നല്‍കാന്‍ 17 ആരോഗ്യ സേവന കേന്ദ്രങ്ങള്‍ കൂടി സജീവമാക്കി യു.എ.ഇ. ഫൈസര്‍ ബയോ എന്‍ടെക്, സിനോഫാം എന്നീ വാക്‌സിനുകളാണ് ദുബൈയിലെ 30 സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ സൗജന്യമായി നല്‍കിവരുന്നത്.

അല്‍ ഫുത്തൈം ഹെല്‍ത്ത് ഹബ്, അല്‍ ഗര്‍ഹൂദ് പ്രൈവറ്റ് ആശുപത്രി, അല്‍ സഹ്‌റ ആശുപത്രി, അമേരിക്കന്‍ ഹോസ്പിറ്റല്‍, ആസ്റ്റര്‍ ആശുപത്രി, ബര്‍ജീല്‍ ആശുപത്രി, കനേഡിയന്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍, ജുമൈറ എമിറേറ്റ്‌സ് ഹോസ്പിറ്റല്‍, ഇന്റര്‍നാഷനല്‍ മോഡേണ്‍ ഹോസ്പിറ്റല്‍, കിങ്‌സ് കോളജ് ഹോസ്പിറ്റല്‍, മെഡികെയര്‍ ഓര്‍ത്തോപീഡിക്‌സ് ആന്‍ഡ് സ്‌പൈന്‍ ഹോസ്പിറ്റല്‍, മെഡി ക്ലിനിക്, എന്‍.എം.സി റോയല്‍ ഹോസ്പിറ്റല്‍, പ്രൈം ഹോസ്പിറ്റല്‍, സൗദി ജര്‍മന്‍  ഹോസ്പിറ്റല്‍, വാലിയന്റ് ഹെല്‍ത് കെയര്‍, വി.ഐ.പി ഡോക്ടര്‍ 247 ഡി.എം.സി.സി എന്നിവയാണ് സിനോഫാം നല്‍കുന്ന സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍.

വണ്‍ സെന്‍ട്രല്‍ കോവിഡ്19 വാക്‌സിനേഷന്‍ സെന്റര്‍, അല്‍ ബര്‍ഷ ഹെല്‍ത് സെന്റര്‍, സഅബീല്‍ ഹെല്‍ത് സെന്റര്‍, ദുബൈ ഫിസിയോതെറാപി & റിഹാബിലിറ്റേഷന്‍, അല്‍ ബര്‍ഷ ഹാള്‍ വാക്‌സിനേഷന്‍ സെന്റര്‍, അല്‍ മിസ്ഹര്‍ ഹെല്‍ത്ത് സെന്റര്‍, അപ് ടൗണ്‍ ഒക്യുപേഷനല്‍ ഹെല്‍ത് സ്‌ക്രീനിങ് സെന്റര്‍, അല്‍ ഗര്‍ഹൂദ് മെഡിക്കല്‍ ഫിറ്റ്‌നസ് സെന്റര്‍(ഈ മാസം 10ന് ശേഷം), അല്‍ തവാര്‍ ഡയോലിസിസ് സെന്റര്‍ (ഈ മാസം 10ന് ശേഷം), ദുബൈ ഹെല്‍ത് അതോറിറ്റി സെന്റര്‍സ് സിനോഫാം, അല്‍ മന്‍ഖൂല്‍ ഹെല്‍ത്ത് സെന്റര്‍, അല്‍ സഫാ ഹെല്‍ത് സെന്റര്‍, നാദ് അല്‍ ഹമാര്‍ ഹെല്‍ത് സെന്റര്‍, അല്‍ തവാര്‍ ഹെല്‍ത് സെന്റര്‍ എന്നിവയാണ് ഫൈസര്‍ വാക്‌സിന്‍ ലഭിക്കുന്ന ദുബൈ ഹെല്‍ത്ത് സെന്ററുകള്‍.

വാക്‌സിനേഷന്‍ അപോയിന്റ്‌മെന്റിനു മെഡിക്കല്‍ റെക്കോര്‍ഡ് നമ്പര്‍ (എംആര്‍എന്‍) ഉണ്ടായിരിക്കണം. ഇല്ലെങ്കില്‍ ഡി.എച്.എ വെബ് സൈറ്റ് സന്ദര്‍ശിക്കുകയോ നേരിട്ട് പ്രവേശിക്കുകയോ ചെയ്യാം. 

എമിറേറ്റ്‌സ് ഐഡി വിവരം നല്‍കിക്കഴിഞ്ഞാല്‍ റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണിലേയ്ക്ക് എസ്.എം.എസ് ആയി പാസ് വേര്‍ഡും തുടര്‍ന്ന് എം.ആര്‍.എന്‍ നമ്പരും ലഭിക്കും. വിവരങ്ങള്‍ക്ക് 600 522222 ഈ നമ്പരില്‍ ബന്ധപ്പെടുക. ഡി.എച്ച്.എ ആപ് ഡൗണ്‍ലോഡ് ചെയ്ത് എം.ആര്‍.പി നമ്പര്‍ ഉപയോഗിച്ച് വാക്‌സിനേഷന്‍ അപോയിന്റ്‌മെന്റ് ബുക്ക് ചെയ്യാം വിവരങ്ങള്‍ക്ക് 800 342 ഈ നമ്പരില്‍ ബന്ധപ്പെടുക. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top