News Desk

2021-02-23 07:54:44 pm IST

അബുദാബി: യു.എ.ഇയില്‍ 3005 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 3515 പേര്‍ കൂടി സുഖം പ്രാപിക്കുകയും ചെയ്തു. അഞ്ച് കൊവിഡ് മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,75,284 കൊവിഡ് പരിശോധനകളിലൂടെയാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെ യു.എ.ഇയില്‍ 2.96 കോടിയിലധികം കൊവിഡ് പരിശോധനകള്‍ നടത്തിയിട്ടുണ്ട്. 

ഔദ്യോഗിക കണക്കുകള്‍ പ്രകാരം 3,75,535 പേര്‍ക്കാണ് ഇതുവരെ യു.എ.ഇയില്‍ കൊവിഡ്  സ്ഥിരീകരിച്ചിരുന്നത്. ഇവരില്‍ 3,66,567 പേരാണ് രോഗമുക്തരായത്. 1,145 കൊവിഡ് മരണങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവില്‍ 7823 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top