News Desk

2021-03-07 07:11:11 pm IST
അജ്മാന്‍: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കണമെന്ന് അധികൃതര്‍ കര്‍ശന മുന്നറിയിപ്പു നല്‍കിയിട്ടും അതിനെ അവഗണിച്ച് ആളുകള്‍ ഗുരുതരമായി കൂട്ടം കൂടിയ കാഴ്ചയാണ് അജ്മാനിലെ ഒരു ഷോപ്പിംഗ് സെന്ററില്‍ കഴിഞ്ഞ ദിവസം ഉണ്ടായത്. 

സാമൂഹിക അകലം പാലിക്കാതെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയ ഈ സ്ഥാപനം അധികൃതര്‍ പിന്നീട് അടച്ചു പൂട്ടുകയും 5,000 ദിര്‍ഹം പിഴ ചുമത്തുകയും ചെയ്തു. 

ഷോപ്പിംഗ് സെന്റര്‍ വന്‍ വിലക്കിഴിവ് പ്രഖ്യാപിച്ചതാണ് അവിടെ ആളുകള്‍ തിങ്ങി നിറയാന്‍ കാരണമായത്. സാമൂഹിക അകലം പാലിക്കാതെ ആളുകള്‍ ഷോപ്പിംഗ് നടത്തുന്നതിന്റെ ഒരു വീഡിയോയും അജ്മാന്‍ പൊലീസ് ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top