News Desk

2021-03-08 04:16:32 pm IST
അബുദാബി: വര്‍ക്ക് പെര്‍മിറ്റില്ലാതെ ജോലി ചെയ്യിക്കുന്നത് നിയമവിരുദ്ധമാണെന്ന് യു.എ.ഇ മാനവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം. സന്ദര്‍ശക വിസയിലും മറ്റും തൊഴിലാളികളെ കൊണ്ടുവന്ന് രാജ്യത്ത് ജോലി ചെയ്യിക്കാനും പാടില്ലെന്ന് അധികൃതര്‍ അറിയിച്ചു. 

ഓരോ തസ്തികയ്ക്കും അനുയോജ്യമായ യോഗ്യതയുള്ളവരെ തൊഴില്‍ വിസയില്‍ രാജ്യത്തേക്കു കൊണ്ടുവന്ന ശേഷം വര്‍ക്ക് പെര്‍മിറ്റ് എടുത്താണ് ജോലി ചെയ്യിക്കേണ്ടത്. 

താല്‍ക്കാലിക, കരാര്‍ അടിസ്ഥാനത്തിലുള്ള ജോലിക്കായി മിഷന്‍ വിസ സംവിധാനവുമുണ്ട്. ഈ സംവിധാനങ്ങള്‍ ഒന്നും ഉപയോഗപ്പെടുത്താതെ നിയമവിരുദ്ധമായി ജോലി ചെയ്യിക്കുന്നവര്‍ക്ക് അര ലക്ഷം ദിര്‍ഹം ആണ് പിഴ. വീണ്ടും ആവര്‍ത്തിച്ചാല്‍ ഒരു ലക്ഷം ദിര്‍ഹമാകും പിഴ.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 



Top