News Desk

2021-05-04 01:56:49 pm IST
അബുദാബി: യു.എ.ഇ ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് ചെറിയ പെരുന്നാളിനോടനുബന്ധിച്ച് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‌സസാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്.

റമദാന്‍ 29 മുതല്‍ ശവ്വാല്‍ മൂന്ന് വരെയായിരിക്കും സര്‍ക്കാര്‍ മേഖലയിലെ  അവധി. റമദാനില്‍ 29 ദിവസം മാത്രമായിരിക്കുമെങ്കില്‍ മേയ് 11 ചൊവ്വാഴ്ച മുതല്‍ മേയ് 14 വെള്ളിയാഴ്ച വരെ നാല് ദിവസത്തെ അവധി ലഭിക്കും. റമദാനില്‍ 30 ദിവസം ഉണ്ടാകുമെങ്കില്‍ മേയ് 11 ചൊവ്വാഴ്ച മുതല്‍ മേയ് 15 ശനിയാഴ്ച വരെയും അവധി ലഭിക്കും. ഏപ്രില്‍ 13നാണ് യുഎഇയില്‍ റമദാന്‍ ആരംഭിച്ചത്. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top