News Desk

2020-03-17 04:09:17 pm IST

അബുദാബി: യു.എ.ഇ എക്‌സ്‌ചേഞ്ച് വഴിയുള്ള ഇടപാടുകള്‍ താല്‍ക്കാലികമായി നിര്‍ത്തി. സ്ഥാപന അധികൃതര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഓണ്‍ലൈന്‍ പണമിടപാട് സേവനവും നിര്‍ത്തിയിട്ടുണ്ട്. 

നിലവിലുള്ള ഇടപാടുകള്‍ പൂര്‍ത്തീകരിക്കുമെന്നും നാളെ മുതല്‍ സര്‍വീസ് ഉണ്ടാവില്ലെന്നും യു.എ.ഇ എക്‌സ്‌ചേഞ്ച് അധികൃതര്‍ വ്യക്തമാക്കി. ഉപഭോക്താക്കള്‍ക്ക് വിവരങ്ങള്‍ അറിയുന്നതിനായി ബ്രാഞ്ചുകള്‍ തുറക്കുമെങ്കിലും ഇടപാടുകള്‍ നടത്തില്ല. കസ്റ്റമര്‍ കെയറുകള്‍ തുറന്നിരിക്കും. 

അസൗകര്യമുണ്ടായതിന് ഉപയോക്താക്കളോട് ക്ഷമ ചോദിക്കുന്നതായി സ്ഥാപനം പ്രസ്താവനയില്‍ വ്യക്തമാക്കി. ഇന്ത്യന്‍ വ്യവസായി ബി.ആര്‍. ഷെട്ടിയുടെ ഉടമസ്ഥതയിലുള്ളതാണ് യു.എ.ഇ എക്‌സ്‌ചേഞ്ച്.  

എക്‌സ്‌ചേഞ്ചിലെ ഇടപാടുകള്‍ അവസാനിപ്പിക്കുന്നത് മലയാളികള്‍ അടക്കമുള്ളവരെ പ്രതിസന്ധിയിലാക്കും. പ്രവാസികള്‍ ഇന്ത്യയിലേക്ക് പണം അയക്കുന്നതിന് കൂടുതല്‍ ആശ്രയിച്ചിരുന്ന സ്ഥാപനമാണ് യു.എ.ഇ എക്‌സ്‌ചേഞ്ച്. 

കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് സ്ഥാപനം തല്‍കാലം അടച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, എന്ന് തുറക്കുമെന്നോ അടക്കാന്‍ കാരണമെന്താണെന്നോ കൃത്യമായ വിവരം അറിയിച്ചിട്ടില്ല.

Top