അബുദാബി: ഡ്രൈവിങ് ലൈസന്‍സ് കിട്ടാന്‍ വ്യാജ രേഖയുണ്ടാക്കി സുഹൃത്തിനെ സഹായിച്ചു പ്രവാസിയുടെ ശിക്ഷ ശരിവെച്ച് ഫുജൈറ അപ്പീല്‍ കോടതി. യുവാവിന് ആറ് മാസം ജയില്‍ ശിക്ഷയും അതിന് ശേഷം നാടുകടത്താനുമാണ് കീഴ്കോടതി ഉത്തരവിട്ടിരുന്നത്. ഇതിനെതിരെ ഇയാള്‍ അപ്പീല്‍ നല്‍കിയെങ്കിലും കോടതി അത് തള്ളി.
ശിക്ഷക്കപ്പെട്ട യുവാവിന്റെ സുഹൃത്തും ഡ്രൈവിങ് ലൈസന്‍സിന്റെ അപേക്ഷകനുമായിരുന്ന രണ്ടാം പ്രതിയെ തെളിവുകളുടെ അഭാവത്താല്‍ കോടതി വെറുതെ വിടുകയും ചെയ്തു. താന്‍ ജോലി ചെയ്യുന്ന കമ്പനിയുടെ പേരില്‍ വ്യാജ നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ഡ്രൈവിങ് ലൈസന്‍സ് കിട്ടാന്‍ സഹായിക്കാമെന്ന് പ്രതി സുഹൃത്തിനെ അറിയിക്കുകയായിരുന്നു എന്നാണ് കോടതി രേഖകള്‍ വ്യക്തമാക്കുന്നത്.
ഫുജൈറ പൊലീസിലെ ട്രാഫിക് ആന്റ് ലൈസന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ ഹാജരാക്കിയ എന്‍.ഒ.സി വ്യാജമാണെന്ന് അധികൃതര്‍ കണ്ടെത്തിയതോടെയാണ് രണ്ട് പേരും കുടുങ്ങിയത്. എന്നാല്‍ വിചാരണക്കിടെ തന്നെ സുഹൃത്ത് തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും ലൈസന്‍സ് കിട്ടുന്നതിനുള്ള നടപടികള്‍ കുറഞ്ഞ ചെലവില്‍ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് കബളിപ്പിക്കുകയായിരുന്നുവെന്നുമാണ് അപേക്ഷകന് കോടതിയില്‍ പറഞ്ഞത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക