News Desk

2021-05-04 05:00:50 pm IST

അബുദാബി: ഇന്ത്യക്കാര്‍ക്കുള്ള യാത്രാ വിലക്ക് അനിശ്ചിത കാലത്തേയ്ക്ക് നീട്ടി യു.എ.ഇ. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായി ന്യൂസ് ഏജന്‍സി വാം റിപ്പോര്‍ട്ട് ചെയ്തു. 

ആദ്യം മെയ് നാല് വരെയും പിന്നീട് മെയ് 14 വരെയും വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ 
ഇന്ത്യയില്‍ കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ യു.എ.ഇ ദേശീയ ദുരന്ത നിവാരണ വകുപ്പും വ്യോമയാന വകുപ്പുമാണ് പ്രവേശന വിലക്കേര്‍പ്പെടുത്തിയിരുന്നത്.

അതേസമയം, 14 ദിവസത്തിനിടെ ഇന്ത്യയില്‍ തങ്ങിയവര്‍ക്കും ഇന്ത്യ വഴി യാത്ര ചെയ്തവര്‍ക്കും യാത്രാവിലക്ക് ബാധകമാണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top