News Desk

2021-06-08 01:57:17 pm IST

അബുദാബി: ഇന്ത്യക്കാര്‍ക്കുള്ള വ്യോമയാന വിലയ്ക്ക് വീണ്ടും നീട്ടി യു.എ.ഇ. ജൂലൈ ആറു വരെ ഇന്ത്യക്കാര്‍ക്ക് നേരിട്ട് യു.എ.ഇയില്‍ പ്രവേശിക്കാന്‍ കഴിയില്ല. പ്രവാസികള്‍ക്ക് തിരിച്ചടിയാണ് തീരുമാനം.

ഏപ്രില്‍ 24-നാണ് യു.എ.ഇ ഇന്ത്യക്കാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുന്നത്. ഇന്ത്യയിലെ കൊവിഡ് കേസുകള്‍ കുറഞാല്‍ മാത്രമേ പ്രവേശന വിലക്ക് പിന്‍വലിക്കൂ എന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിക്കുകയും ചെയ്തു. 

ജൂണ്‍ 30-ന്  വിലക്ക് മാറും എന്നും ജൂലൈ ആദ്യ വാരം മുതല്‍ പ്രവേശനം സാധ്യമാകും എന്നും സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ജൂലൈ ആറു വരെ ഇന്ത്യക്കാര്‍ക്ക് നേരിട്ട് പ്രവേശനം അനുവദിക്കേണ്ടതില്ല എന്ന് യു.എ.ഇ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ തീരുമാനിക്കുകയായിരുന്നു.

പതിനായിരക്കണക്കിനു മലയാളികള്‍ യു.എ.ഇയിലേക്ക് മടങ്ങാന്‍ കഴിയാതെ കേരളത്തില്‍ കഴിയുകയാണ്. ഇവരുടെ മടക്കം ഇനിയും നീളും. ജൂലൈ ആദ്യ വാരത്തിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ ട്രാവല്‍ ഏജന്‍സികളെ ബന്ധപ്പെട്ട് യാത്ര പുനക്രമീകരിക്കണം എന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top