ദുബൈ: സാംസ്കാരിക മേഖലയില്‍ മികവ് പുലര്‍ത്തിയ 69 പേര്‍ക്ക് ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് ഗോള്‍ഡന്‍ വിസ അനുവദിച്ചതായി അധികൃതര്‍. കലാ, സാംസ്കാരിക മേഖലകളിലെ സംഭാവനകള്‍ പരിഗണിച്ചാണ് വിസ അനുവദിച്ചത്.
വിവിധ മേഖലകളിലെ സംഭാവനകള്‍ പരിഗണിച്ചാണ് വിസ നല്‍കുന്നത്. മലയാളികളടക്കം ഒട്ടേറെ പേര്‍ക്കു ലഭിച്ചു. കഴിഞ്ഞവര്‍ഷം ലഭിച്ച 220 അപേക്ഷകളില്‍ 124 എണ്ണമാണ് പരിഗണിച്ചത്. 69 പേര്‍ക്കാണ് ഗോള്‍ഡന്‍ വിസ അനുവദിച്ചത്. 59 പേരുടെ വിസാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് എമിഗ്രേഷന്‍ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി പറഞ്ഞു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക