ദുബൈ: ലോകത്തെവിടെയുമുള്ള ജോലി വിദൂരത്തിരുന്ന് ചെയ്യുന്നവര്‍ക്ക് യു.എ.ഇ പ്രത്യേക വിസ അനുവദിക്കുന്നു. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് അതേ ജോലി യു.എ.ഇയില്‍ താമസിച്ചുകൊണ്ട് ചെയ്യാനുള്ള പ്രത്യേക വിര്‍ച്വല്‍ തൊഴില്‍ വിസകള്‍ അനുവദിക്കാനാണ് ഞായറാഴ്ച ചേര്‍ന്ന യു.എ.ഇ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. പുതിയ വിസാ തീരുമാനം ശൈഖ് മുഹമ്മദ് തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
എല്ലാ രാജ്യക്കാര്‍ക്കും യു.എ.ഇയില്‍ വിര്‍ച്വല്‍ വര്‍ക്ക് വിസക്ക് അപേക്ഷിക്കാം. ജോലി ചെയ്യുന്ന കമ്പനി ലോകത്ത് എവിടെയുമാവാം. യു.എ.ഇ ആസ്ഥാനമായുള്ള സ്ഥാപനമാവണമെന്നും നിര്‍ബന്ധമില്ല. വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിന് പകരം യു.എ.ഇയില്‍ താമസിച്ച് ജോലി ചെയ്യാന്‍ കഴിയുമെന്നര്‍ത്ഥം.
മള്‍ട്ടിപ്പിള്‍ എന്‍ട്രി സാധ്യമാവുന്ന ടൂറിസ്റ്റ് വിസകള്‍ അനുവദിക്കാനും ഇന്നത്തെ ക്യാബിനറ്റ് യോഗത്തില്‍ തീരുമാനമെടുത്തു. ഇതും എല്ലാ രാജ്യക്കാര്‍ക്കും ലഭ്യമാകും. ആഗോള സാമ്പത്തിക തലസ്ഥാനമായ യു.എ.ഇ തങ്ങളുടെ എല്ലാ തീരുമാനങ്ങളും ആ കാഴ്ചപ്പാടിലാണ് രൂപപ്പെടുത്തുന്നതെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക