Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

മൽസ്യ തൊഴിലാളികളുടെ സുരക്ഷ ഉൾപ്പെടെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് യു.എ.ഇയും ഇറാനും തമ്മിൽ പതിവു ചർച്ച നടന്നു. ​ഗൾഫ്​ സംഘർഷം രൂക്ഷമായിരിക്കെയാണ് ഇരു രാജ്യങ്ങളും ചർച്ച നടത്തിയത്. 

കള്ളക്കടത്ത്​ തടയുന്നതിന്​ സ്വീകരിക്കേണ്ട നടപടികളും, മൽസ്യ തൊഴിലാളികളുടെ സുരക്ഷ നടപടികളും  ഉഭയകക്ഷി സംയുക്​ത സമിതി യോഗം വിലയിരുത്തി.  ചർച്ചയിൽ യു.എ.ഇ നേതൃത്വം സംതൃപ്​തി രേഖപ്പെടുത്തിയതായി ഔദ്യോഗിക വാർത്താ ഏജൻസിയായ 'വാം' റിപ്പോർട്ട്​ ചെയ്​തു. 

പ്രാദേശിക വിഷയങ്ങൾ ചർച്ച ചെയ്യാൻ സംയുക്​ത സമിതിയുടെ ആഭിമുഖ്യത്തിലുള്ള പതിവ്​ സമയബന്​ധിത ചർച്ച മാത്രമാണ്​ നടന്നതെന്ന്​ യു.എ.ഇ വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്​ട്ര സുരക്ഷാ, സഹകരണ വകുപ്പ്​ ഡയറക്​ടർ സാലിം മുഹമ്മദ്​ അൽ സാബി പറഞ്ഞു.

 
Top