News Desk

2021-06-06 03:18:10 pm IST
ദുബൈ: ബാങ്കിംഗ്, എഫ്.എം.സി.ജി മേഖലകളില്‍ നിരവധി ജോലി വാഗ്ദാനവുമായി യു.എ.ഇ. ഈ ആഴ്ച വിവിധ തസ്തകകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. രാജ്യത്തെ പ്രമുഖ ബാങ്കുകളിലേക്ക് വ്യക്തിഗത വായ്പ, ക്രെഡിറ്റ് കാര്‍ഡ് സെയില്‍സ് ഓഫീസര്‍മാര്‍ക്കുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജൂണ്‍ എട്ട് മുതല്‍ 10 വരെ നടക്കും. അല്‍ ഫുത്തെയിം ടൊയോട്ട ഓട്ടോ മാളിന് അടുത്തുള്ള മസൂദ് ടവര്‍ 2, ഓഫീസ് നമ്പര്‍ 302-304 പോര്‍ട്ട് സയീദ്, ഡെയ്‌റയില്‍ വെച്ച് രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് രണ്ട്  മണിവരെ ഇന്റര്‍വ്യൂ നടക്കും.

അപേക്ഷകര്‍ക്ക്  യു.എ.ഇയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. മികച്ച രീതിയില്‍ ആശയവിനിമയം നടത്താന്‍ കഴിവുണ്ടായിരിക്കണം. കൂടാതെ ബിരുദം അല്ലെങ്കില്‍ തത്തുല്യമായ സര്‍ട്ടിഫിക്കറ്റ് യോഗ്യതയും ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കുന്നവര്‍ക്ക് അയ്യായിരം ദിര്‍ഹം അല്ലെങ്കില്‍ അതിന് മുകളില്‍ മാസശമ്പളം ഉണ്ടായിരിക്കും. 

ക്രെഡിറ്റ് കാര്‍ഡ് സെയില്‍സ് ഓഫീസര്‍മാരുടെ തസ്തികിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് യു.എ.ഇ ബാങ്കിംഗ് മേഖലയില്‍ ക്രെഡിറ്റ് കാര്‍ഡ്, വായ്പകള്‍, ഇന്‍ഷുറന്‍സ് എന്നീ വിഭാഗങ്ങളില്‍ 1-2 വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. അതേസമയം, ഈ മേഖലയില്‍ വിദേശ രാജ്യങ്ങളില്‍ തൊഴില്‍ പരിചയസമ്പന്നരായ ഉദ്യോഗാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. ബിരുദ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമെ അപേക്ഷിക്കാന്‍ സാധിക്കുകയുള്ളു. ഇവര്‍ക്ക് 4000 ദിര്‍ഹം മുതല്‍ 5000 ദിര്‍ഹം വരെ മാസശമ്പളവും ആനുകൂല്യങ്ങളും ലഭിക്കും.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top