News Desk

2021-05-24 02:51:04 pm IST
അബുദാബി: കൊവിഡ് വ്യാപനം രൂക്ഷമായി കൊണ്ടിരിക്കുന്ന രാജ്യങ്ങളിലേക്ക് വാക്സിന്‍ അയയ്ക്കാന്‍ പദ്ധതിയിട്ട് യു.എ.ഇ. എമിറേറ്റ്സ് റെഡ് ക്രസന്റും തമൗഹ് ഹെല്‍ത്ത് കെയര്‍ കമ്പനിയും സംയുക്തമായാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. 

രാജ്യത്തിനകത്തും മറ്റ് രാജ്യങ്ങളിലേക്കും വാക്സിന്‍ വിതരണം ചെയ്യുന്നതാണ് പദ്ധതി. എമിറേറ്റ്സ് റെഡ്ക്രസന്റും തമൗഹ് ഹെല്‍ത്ത് കെയറും ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ ഒപ്പിട്ടു. ഓരോ രാജ്യങ്ങളിലെയും അധികൃതരുമായി സഹകരിച്ച് എമിറേറ്റ്സ് റെഡ് ക്രസന്റാണ് വാക്സിന്‍ അത്യാവശ്യമായ രാജ്യങ്ങളെ തെരഞ്ഞെടുക്കുന്നത്. 

ഓരോ രാജ്യത്തിന്റെയും ആവശ്യം അനുസരിച്ചാണ് വാക്സിന്‍ ലഭ്യമാക്കുക. 'ഹയാത്ത് വാക്സിന്‍' എന്ന പേരില്‍ സിനോഫാം വാക്സിന്‍ യു.എ.ഇയില്‍ പ്രാദേശികമായി ഉല്‍പ്പാദിപ്പിച്ച് തുടങ്ങിയിരുന്നു. ആദ്യത്തെ തദ്ദേശീയ കൊവിഡ് വാക്‌സിനാണ് ഹയാത്ത് വാക്‌സിന്‍. സിനോഫോം, ഫൈസര്‍ ബയോടെക്, അസ്ട്രാസെനക, സ്പുടിനിക് എന്നിവയുള്‍പ്പടെ നാല് വാക്‌സിനുകള്‍ക്ക് യു.എ.ഇയില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top