News Desk

2021-03-08 07:42:01 pm IST
അബുദാബി: വ്യാജ സര്‍ട്ടിഫിക്കറ്റുകളുണ്ടാക്കി വിതരണം ചെയ്ത സംഭവത്തില്‍  പ്രവാസി യുവാവിന് ശിക്ഷ വിധിച്ച് യു.എ.ഇ. ഔദ്യോഗിക രേഖകള്‍ കൃത്രിമമായി നിര്‍മ്മിച്ച 33 വയസുകാരനായ പ്രവാസിക്ക് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷയും ശേഷം നാടുകടത്താനുമാണ് അജ്മാന്‍ കോടതി വിധിച്ചത്.

വ്യാജ ഹൈസ്‌കൂള്‍ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് വിതരണം ചെയ്യന്നതിനിടെ യുവാവിനെ അജ്മാന്‍ പൊലീസ് കൈയോടെ പിടികൂടുകയായിരുന്നു. 1500 ദിര്‍ഹത്തിനാണ് ഇയാള്‍ വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി നല്‍കിയത്. ഇയാളുടെ വാഹനം പരിശോധിച്ചപ്പോള്‍ ലാപ്‌ടോപ്പും പ്രിന്ററും കാറിന്റെ ബാറ്ററിയുമായി ഘടിപ്പിച്ച് ഉപയോഗിക്കാവുന്ന തരത്തില്‍ സജ്ജീകരിച്ചിരിക്കുന്നത് കണ്ടെത്തി. 

നിരവധി ഔദ്യോഗിക സീലുകളും വിവിധ അറബ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലോഗോകളും ലാപ്‌ടോപ്പിലുണ്ടായിരുന്നു. ലാപ്‌ടോപ്പും പ്രിന്ററും പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 


Top