News Desk

2021-09-14 11:57:35 pm IST
അബുദാബി: യു.എ.ഇയില്‍ തൊഴിലാളികളുടെ ഉച്ചവിശ്രമം നാളെ അവസാനിക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് താപനില കുറഞ്ഞതോടെയാണ് നിയമത്തില്‍ അയവു വന്നത്. 37 ഡിഗ്രി സെല്‍ഷ്യസാണ് ഇന്ന് അബുദാബിയില്‍ രേഖപ്പെടുത്തിയ താപനില.

കനത്ത ചൂടില്‍ നിന്നും രക്ഷയൊരുക്കാന്‍ മനുഷ്യവിഭവ മന്ത്രാലയമാണ് തൊഴിലാളികള്‍ക്കുള്ള ഉച്ചവിശ്രമ നിയമം നടപ്പാക്കിയത്. ഇതുപ്രകാരം ഉച്ചയ്ക്കു 12.30 മുതല്‍ വൈകിട്ട് മൂന്നു വരെ തൊഴിലാളികളെ തുറന്ന സ്ഥലങ്ങളില്‍ ജോലിചെയ്യിപ്പിക്കരുതെന്നാണു നിയമം. 

കഴിഞ്ഞ മൂന്നുമാസമായി പ്രാബല്യത്തിലുള്ള നിയമം ജൂണ്‍ 15നായിരുന്നു ആരംഭിച്ചത്. നിയമം ലംഘിക്കുന്ന തൊഴിലുടമകള്‍ക്കെതിരെ അരലക്ഷം ദിര്‍ഹം പിഴയടക്കം കടുത്ത നടപടികളാണ് അധികൃതര്‍ സ്വീകരിക്കുക. 

കനത്ത ചൂടില്‍ നിന്ന് രക്ഷയൊരുക്കാന്‍, കമ്പനികള്‍ നിയമം പാലിക്കുന്നുണ്ടോ എന്നുറപ്പാക്കാന്‍ മാനവവിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം പരിശോധനാ വിഭാഗത്തെ നിയോഗിച്ചിരുന്നു. 

കഴിഞ്ഞ 12 വര്‍ഷമായി മന്ത്രാലയം തൊഴിലാളികള്‍ക്കു നിര്‍ബന്ധ വിശ്രമം നല്‍കുന്നുണ്ട്. പണിയിടങ്ങളില്‍ തൊഴിലാളികള്‍ക്കു ആരോഗ്യ, സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരിക്കണമെന്നാണു മന്ത്രാലയ നിര്‍ദേശം.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top