Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | രാഷ്ട്രപതി ഭവന് സമീപം ഡ്രോണ്‍ പറത്തി ; രണ്ടുപേര്‍ അറസ്റ്റില്‍ | ഖത്തറിൽ വരുന്നു മലയാളികളുടെ ‘കോ​​ളോ’ ടാക്സി | സൗദി ഹൂതി ആക്രമണം : ആഗോള തലത്തില്‍ എണ്ണ വില കുതിക്കുന്നു | ഖത്തറിലെ മൽസ്യ വില നിയന്ത്രണത്തിലെ സർക്കാർ തീരുമാനങ്ങൾ പിൻവലിക്കണമെന്ന് ഉപഭോക്താക്കൾ | അറബ് മേഖലയിലെ ഏറ്റവും മികച്ച സമ്പത് വ്യവസ്ഥ : ഖത്തർ ഒന്നാമത് |

സൊമാലിയയിൽ ഖത്തർ നടത്തിയത് തീവ്രവാദ പ്രവർത്തനമാണെന്ന വ്യാജാരോപണം നടത്തി യു എ ഇ വിദേശ കാര്യാ സഹ മന്ത്രി അൻവർ ഗർഗാഷ് രംഗത്ത്. കഴിഞ്ഞ മെയ് മാസം സൊമാലിയയിൽ ഭീകരാക്രമണം നടത്തിയത് ഖത്തറിന്റെ പാങ്കോടെയാണെന്ന ന്യൂയോർക് ടൈമ്സ് വാർത്ത ഉദ്ധരിച്ചാണ് ഗർഗാഷ് ട്വിറ്ററിൽ കുറിപ്പെഴുതിയത്.

അതെ സമയം ന്യൂയോർക് ടൈമ്സ് വാർത്ത വ്യാജമാണെന്നും സോമാലിയൻ സർക്കാരും ഖത്തറും തമ്മിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും ഇരു രാഷ്ട്രങ്ങളിലെയും രാഷ്ട്രീയ നേതൃത്വം മുന്നോട്ടുവന്നിരുന്നു.

സൊമാലിയയിൽ പതിറ്റാണ്ടുകളായി ദരിദ്ര നിർമാർജന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന രാഷ്ട്രമാണ് ഖത്തർ എന്നും ഇക്കാര്യത്തിൽ ഇരു രാഷ്ട്രങ്ങളെയും തെറ്റിക്കാൻ യു എ ഇ സർക്കാർ കാര്യമായി പണിയെടുക്കുന്നുണ്ടെന്നും സമൂഹ മാധ്യമങ്ങളിൽ പരിഹാസമുയർന്നു. 


Top