അബുദാബി: ജുല്‍ഫാര്‍ കമ്പനി പുറത്തിറക്കിയ ഏതാനും മരുന്നുകള്‍ യു.എ.ഇ ആരോഗ്യമന്ത്രാലയം പിന്‍വലിച്ചു. ബാക്ടീരിയല്‍ അണുബാധയ്ക്കു നല്കുന്ന ജുല്മെന്റിന് 375എം.ജി, കഫക്കെട്ടിനുള്ള മ്യൂകോലൈറ്റ് സിറപ്പ്, ശ്വാസംമുട്ടലിനുള്ള ബ്യൂടാലിന് 2, 4 എംജി, കൊളസ്ട്രോളിനുള്ള ലിപിഗാര്‍ഡ് 10എംജി, വയറുവേദനയ്ക്കുള്ള സ്കോപിനാല്‍ സിറപ്, പൈല്‍സിനുള്ള സുപ്രപ്രോക്ട്എസ്, ഗ്യുപിസോണ് 20എംബി എന്നിവയാണ് പിന്‍വലിച്ചത്. സംശയാസ്പദമായതിനെ തുടര്‍ന്ന് മരുന്നുകളുടെ ദുബൈയിലെ സാമ്പിളുകള്‍ ക്വാളിറ്റി കണ്ട്രോള് ലബോറട്ടറിയില്‍ പരീക്ഷിച്ചതിന് ശേഷമാണ് മന്ത്രാലയത്തിന്റെ നീക്കം.
നേരത്തെ കുട്ടികള്‍ക്കായി നല്‍കിയിരുന്ന പ്രോഫിനാല് മരുന്നും പിന്‍വലിച്ചിരുന്നു. പൊതുജനാരോഗ്യ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. മേല്പറഞ്ഞ മരുന്നുകള്‍ ഉപയോഗിക്കരുതെന്നും ഇതിനകം ഉപയോഗിച്ചവര്‍ക്ക് എന്തെങ്കിലും പാര്‍ശ്വഫലം അനുഭവപ്പെട്ടിട്ടുണ്ടെങ്കില്‍ ഇമെയിലിലോ (ധലാമശഹ ുൃീലേരലേറപ) സ്മാര്‍ട് ആപ്പിലോ (ഡഅഋ ഞഅഉഞ)ബന്ധപ്പെടണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക