ദുബൈ: യു.എ.ഇയുടെ ചില മേഖലകളില്‍ ശക്തമായ പൊടിക്കാറ്റെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ വീശിയ കാറ്റ് ദൂരക്കാഴ്ച മറയ്ക്കുകയും വാഹനഗതാഗതം ദുഷ്കരമാക്കുകയും ചെയ്തു.
അബുദാബി, അല്‍ഐന്‍, പടിഞ്ഞാറന്‍ മേഖലകള്‍, വടക്കന്‍ എമിറേറ്റുകളിലെ ചില ഉള്‍പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണിത്. പുലര്‍ച്ചെ മൂടല്‍മഞ്ഞും അനുഭവപ്പെട്ടു. താപനില 24-29 ഡിഗ്രി സെല്‍ഷ്യസ്.
ഒമാനിലും ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ട്. ഒമാനിലെ ബുറൈമി, അല്‍ ദാഹിറ ഗവര്‍ണറേറ്റുകളില്‍ ശക്തമായ പൊടിക്കാറ്റിനു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഫഹൂദ്, മുദൈബി, ഹൈമ വിലായത്തുകളില്‍ താപനില 42 ഡിഗ്രി സെല്‍ഷ്യസ് ആയി ഉയര്‍ന്നേക്കും.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക