News Desk

2021-03-14 03:49:37 pm IST
അബുദാബി: അറബ് ലോകത്തെ ഏറ്റവും മികച്ച പാസ്‌പോര്‍ട്ടായി യു.എ.ഇ പാസ്‌പോര്‍ട്ട് തെരഞ്ഞെടുക്കപ്പെട്ടു. ഗ്ലോബല്‍ കണ്‍സല്‍റ്റിങ് കമ്പനിയായ നൊമാഡ് കാപ്പിറ്റലിസ്റ്റ് നടത്തിയ സര്‍വേയിലാണ് യു.എയഇ ഒന്നാം സ്ഥാനത്ത് എത്തിയത്. കുവൈത്തിന്റെയും ഖത്തറിന്റെയും പാസ്‌പോര്‍ട്ടുകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 

രാജ്യാന്തര തലത്തില്‍ യു.എ.ഇയ്ക്ക് 38ാം സ്ഥാനവും കുവൈത്തിന് 97 ഉം ഖത്തറിന് 98 ഉം സ്ഥാനങ്ങളാണ് ലഭിച്ചിരിക്കുന്നത്. ലക്‌സംബര്‍ഗ് പാസ്‌പോര്‍ട്ടാണ് ഈ ശ്രേണിയില്‍ ഒന്നാമത്. സ്വീഡന്‍, അയര്‍ലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ബല്‍ജിയം എന്നീ രാജ്യങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്.

ഖത്തര്‍ കഴിഞ്ഞാല്‍ അറബ് ലോകത്തെ മികച്ച പാസ്‌പോര്‍ട്ട് ഒമാന്റെതാണ്. ആഗോള തലത്തില്‍ 103-ാം സ്ഥാനമാണ് ഒമാന്‍ പാസ്‌പോര്‍ട്ടിന് ഉള്ളത്. 105 സ്ഥാനത്തുള്ള ബഹ്‌റൈന്‍ ആണ് തൊട്ടുപിറകില്‍. കുവൈത്തി പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് വിസയില്ലാതെ 96 രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താമെന്നും ഏജന്‍സി കണ്ടെത്തി.

പാസ്‌പോര്‍ട്ട് സൂചിക പ്രകാരം ഏറ്റവും മോശം പാസ്‌പോര്‍ട്ട് എറിത്രിയയുടേതാണ്. നിലവില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സിറിയ, യമന്‍, ഇറാഖ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളിലെ പാസ്‌പോര്‍ട്ടാണ് ഏറ്റവും പിറകിലുള്ളവ. ഇറാഖിന് 100ല്‍ 23 പോയിന്റുകള്‍ മാത്രമാണ് ലഭിച്ചത്. ഇറാഖി പാസ്‌പോര്‍ട്ടുമായി ഒരാള്‍ക്ക് പരമാവധി 28 രാജ്യങ്ങളില്‍ മാത്രമേ വിസയില്ലാതെ സന്ദര്‍ശിക്കാനാവൂ.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top