News Desk

2021-03-28 07:15:57 pm IST
അബുദാബി: ഏപ്രില്‍ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ച് യു.എ.ഇ. മാര്‍ച്ചിലെ വിലയെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കൂട്ടിയിട്ടുണ്ട്. സൂപ്പര്‍ 98 പെട്രോളിന്റെ വില 2.12 ദിര്‍ഹത്തില്‍ നിന്ന് 2.29 ദിര്‍ഹമാക്കിയാണ് കൂട്ടിയിരിക്കുന്നത്.

സ്‌പെഷ്യല്‍ 95 പെട്രോളിന് നേരത്തെ 2.01 ദിര്‍ഹമായിരുന്ന സ്ഥാനത്ത് ഇനി 2.17 ദിര്‍ഹം നല്‍കണം. 2.22 ദിര്‍ഹമാണ് ഏപ്രില്‍ മാസത്തെ ഡീസല്‍ വില. മാര്‍ച്ചില്‍ ഇത് 2.15 ദിര്‍ഹമായിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top