ദുബൈ: ചൈനയുമായി സഹകരിച്ച് കൊവിഡ് വാക്സിന് നിര്‍മ്മിക്കുന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ച് യു.എ.ഇ. യു.എ.ഇയിലെ ഗ്രൂപ്പ് 42ഉം ചൈനയുടം സിനോഫോമും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഏപ്രില്‍ മുതല്‍ വാണിജ്യാടിസ്ഥാനത്തില്‍ വാക്സിന് നിര്‍മ്മാണം തുടങ്ങാനാണ് പദ്ധതി. യു.എ.ഇ വിദേശകാര്യ- അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും ചേര്‍ന്നാണ് പുതിയ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.
യു.എ.ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സിനോഫാമിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് നേതൃത്വം നല്കിയ സ്ഥാപനമാണ് ജി42. യു.എ.ഇയില്‍ നിര്‍മ്മിക്കുന്ന വാക്സിന് ഹയാത്ത് വാക്സ് എന്നായിരിക്കും പേര് നല്‍കുക. നേരത്തെ യു.എ.ഇ അധികൃതര്‍ അനുമതി നല്കിയ സിനോഫോം വാക്സിന് തന്നെയായിരിക്കും പുതിയ പേരില്‍ യു.എ.ഇയില്‍ നിര്‍മ്മിക്കുന്നത്.
വാക്സിന് നിര്‍മ്മാണത്തിലൂടെ യു.എ.ഇയുമായുള്ള സഹകരണത്തിന്റെ പുതിയ മേഖലകള്‍ തുറക്കപ്പെടുമെന്നാണ് ചൈന കരുതുന്നത്. അതോടൊപ്പം സാമ്പത്തിക മേഖലകളുടെ വൈവിധ്യവല്‍ക്കരണത്തിലൂടെ എണ്ണ കേന്ദ്രീകൃത സാമ്പത്തിക വ്യവസ്ഥയില്‍ നിന്ന് പതിയെ പുറത്തുകടക്കാന്‍ യു.എ.ഇ നടത്തുന്ന ശ്രമങ്ങളുടെ ഭാഗം കൂടിയാണ് ഈ കരാര്‍.
യു.എ.ഇയും ചൈനയും ചരിത്രപരവും വിശിഷ്ടവുമായ ബന്ധത്തിന്റെ ഒരു പുതിയ അധ്യായത്തിനു തുടക്കം കുറിച്ചെന്നാണ് പുതിയ പദ്ധതിയെക്കുറിച്ച് ശൈഖ് അബ്ദുല്ല വിശദീകരിച്ചത്. മാനവികതയ്ക്ക് വേണ്ടിയുള്ള തന്ത്രപരമായ പങ്കാളിത്തമെന്നും അദ്ദേഹം വാക്സിന് നിര്‍മാണത്തെ വിശേഷിപ്പിച്ചു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക