Sports Desk

2021-03-30 07:55:38 pm IST

ദുബൈ: 2022 ലോക കപ്പ് സന്നാഹ മത്സരത്തില്‍ യു.എ.ഇ ടീം ഇന്ത്യന്‍ ഫുട്ബാള്‍ ടീമിനെ തകര്‍ത്തു. എതിരില്ലാത്ത ആറു ഗോളിനാണ് ദുബൈയിലെ സബീല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എമിറാത്തി ടീം ജയിച്ചു കയറിയത്. 

ഗ്രൂപ്പ് ജിയില്‍ കഴിഞ്ഞ ജൂണില്‍ നടക്കേണ്ട ലോക കപ്പ് സന്നാഹ മത്സരമാണ് കഴിഞ്ഞ ദിവസം ദുബൈയില്‍ അരങ്ങേറിയത്. എട്ടു പ്രധാനപ്പെട്ട മാറ്റങ്ങളുമായി ഇന്ത്യന്‍ ടീം കളത്തില്‍ സജീവമാവാന്‍ ശ്രമിച്ചെങ്കിലും എമിറാത്തി കളിക്കാരുടെ ചടുലതയാര്‍ന്ന നീക്കങ്ങള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. 

യു.എ.ഇക്ക് വേണ്ടി അല്‍ അല്‍ മക്തൂബ് മൂന്ന് ഗോളുകള്‍ നേടി. ഇതോടെ എമിറാത്തി ടീം ഗ്രൂപ് ജേതാക്കളായ വിയറ്റ്‌നാമിനൊപ്പം പോയിന്റ് പട്ടികയില്‍ മുന്നിലേക്കുയര്‍ന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top