News Desk

2021-05-24 04:46:04 pm IST
അബുദാബി: യു.എ.ഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1512  പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം. മൂന്ന് മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്.  1481 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.  

ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 557619 ആയി.  രാജ്യത്ത് ഇതുവരെ 537531 പേരാണ് രോഗമുക്തരായത്. കൊവിഡ് ബാധിച്ച് രാജ്യത്ത് ഇതുവരെ 1654 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 

178528 പേരില്‍ നടത്തിയ പരിശോധനയിലാണ് പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത്. അതേസമയം, രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top