News Desk

2021-05-31 06:29:55 pm IST
അബുദാബി: യു.എ.ഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,763 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം. മൂന്ന് കൊവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ചികിത്സയിലായിരുന്ന 1,740 പേര്‍ കൊവിഡില്‍ നിന്നും രോഗമുക്തി നേടി. 

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,89,946 പരിശോധനകളില്‍ നിന്നാണ് പുതിയ കൊവിഡ് രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം യു.എ.ഇയില്‍ 5,70,836 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 

5,50,525 പേരാണ് രാജ്യത്ത് ഇതുവരെ രോഗമുക്തരായത്. ആകെ 1,680 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 18,631 കൊവിഡ് രോഗികളാണ് യു.എ.ഇയിലുള്ളത്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top