News Desk

2021-04-19 03:51:05 pm IST
ദുബൈ: യു.എ.ഇയില്‍ 1803 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം, 1,760 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. 

പുതിയതായി നടത്തിയ 141,862 പരിശോധനകളിലാണ് പുതിയ കേസുകള്‍ സ്ഥിരീകിച്ചത്. രാജ്യത്ത് ഇതുവരെ 498,957 പേര്‍ക്കാണ് രോഗം ബാധിച്ചത്. 481,326 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടുകയും ചെയ്തു. അതേസമയം, മരണസംഖ്യ 1,556 ആയി ഉയര്‍ന്നു. 

കൊവിഡ് വ്യാപനം ഉയരുന്നതിനാല്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

Top