News Desk

2021-04-15 05:09:34 pm IST
ദുബൈ: യു.എ.ഇയില്‍ 1928 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നാല് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. 1614 പേര്‍ കൊവിഡില്‍ നിന്നും രോഗമുക്തി നേടുകയും ചെയ്തു. 

ഈ വര്‍ഷത്തെ ഏറ്റവും കുറവ് കൊവിഡ് കേസുകളും അതുപോലെ തന്നെ രണ്ടായിരത്തില്‍ താഴെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കൂടുതല്‍ ദിവസങ്ങളും ഏപ്രില്‍ മാസത്തിന്റെ ആദ്യ പകുതിയിലായിരുന്നു. ഏപ്രില്‍ മാസത്തെ ആദ്യ 14 ദിവസങ്ങള്‍ വരെ 28,051  കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇത് ജനുവരി, മാര്‍ച്ച് മാസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ വളരെ കുറവാണ്. 

അതേസമയം, രാജ്യത്ത് കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യമായതിനാല്‍ എല്ലാവരും നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top