News Desk

2021-06-09 07:11:44 pm IST
അബുദാബി: യു.എ.ഇയില്‍ ഇന്ന് 2179 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ ന്ത്രാലയം അറിയിച്ചു. 2151  പേര്‍ രോഗമുക്തി പ്രാപിക്കുകയും ചെയ്തു. 

രാജ്യത്ത് ഇന്ന് ആറ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് മരണം 1710 ആയി ഉയര്‍ന്നു. 254412 പേരില്‍ നടത്തിയ പരിശോധനയിലാണ് പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 589423 പേര്‍ക്കാണ് യു.എ.ഇ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 568828 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. നിലവില്‍ 18885 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top