ദുബൈ: യു.എ.ഇയില്‍ ഇന്ന് 2,289 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി യു.എ.ഇ ആരോഗ്യ മന്ത്രാലയം. അതേസമയം ഇന്ന് ഉയര്‍ന്ന കൊവിഡ് രോഗമുക്തിയും രേഖപ്പെടുത്തി. 2422 പേരാണ് രോഗമുക്തി നേടിയത്. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആറ് പേര്‍ക്ക് ജീവന് നഷ്ടമാവുകയും ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 223,799 പേരെ കൊവിഡ് പരിശോധയ്ക്ക് വിധേയമാക്കി. യു.എ.ഇയില്‍ ഇതുവരെ 37.3 ദശലക്ഷത്തിലധികം കൊവിഡ് പരീക്ഷണങ്ങള്‍ നടത്തിയതായി മന്ത്രാലയം അറിയിച്ചു.
മാര്‍ച്ച് 30 വരെയുള്ള കൊവിഡ് കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ആകെ 459,360 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 443,153 പേര് ഇതിനോടകം കൊവിഡില്‍ നിന്നും രോഗമുക്തി നേടുകയും ചെയ്തു. രാജ്യത്ത് ആകെ 1,492 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് നിയന്ത്രണങ്ങല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക