News Desk

2021-04-01 05:18:35 pm IST
അബുദാബി: രാജ്യത്ത് 2,315 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി യു.എ.ഇ ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 2,435 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി രണ്ട് മരണങ്ങള്‍ കൂടി പുതിയതായി റിപ്പോര്‍ട്ട് ചെയ്തു. 

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,37,240 കൊവിഡ് പരിശോധനകളാണ് നടത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 4,63,759 പേര്‍ക്ക് യു.എ.ഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 

ഇവരില്‍ 4,47,790 പരാണ് രോഗമുക്തരായത്.1,499 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. നിലവില്‍ രാജ്യത്ത് 14,470 രോഗികളാണുള്ളതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 3.78 കോടിയിലധികം പരിശോധനകളാണ് ഇതുവരെ നടത്തിയത്. കൊവിഡ് വ്യാപനം തടയുന്നതിന്റെ രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്നു കര്‍ശന നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് അജ്മാനിലെ 16 ഭക്ഷ്യസ്ഥാപനങ്ങള്‍ അധികൃതര്‍ അടച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top