News Desk

2021-03-05 05:35:44 pm IST

അബുദാബി: യു.എ.ഇയില്‍ ഇന്ന് 3,072 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. 10 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടു. ചികിത്സയിലായിരുന്ന 2,026 പേരാണ് രോഗമുക്തരായത്. 

ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 4,05,277 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,89,304 പേരാണ് ഇതുവരെ രോഗമുക്തി നേടിയിട്ടുള്ളത്. ആകെ 1,296 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവില്‍ 14,677 കൊവിഡ് രോഗികള്‍ യു.എ.ഇയിലുണ്ട്. 

പുതുതായി 2,42,742 പേര്‍ക്ക് കൊവിഡ് പരിശോധന നടത്തിയതോടെ രാജ്യത്തെ ആകെ പരിശോധന 31.7 ദശലക്ഷമായതായി അധികൃതര്‍ പറഞ്ഞു. അതേസമയം, റാസല്‍ഖൈമയില്‍ വിവാഹവും മറ്റു പരിപാടികളും നടക്കാറുള്ള ഹാളുകള്‍ ഏപ്രില്‍ എട്ടു വരെ തുറക്കാന്‍ പാടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന വിവിധ എമിറേറ്റുകളില്‍ ശക്തമായി തുടരുന്നുണ്ട്. നിയമലംഘകര്‍ക്ക് പിഴ ചുമത്തുകയും സ്ഥാപനങ്ങള്‍ അടപ്പിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തുവരുന്നു. 

നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ദുബൈ കണ്‍സ്യൂമര്‍ ആപ്പ് വഴിയോ 600545555 എന്ന നമ്പരിലോ, Consumerrights.ae വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ വിവരം അധികൃതരെ അറിയിക്കണം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 


Top