അബുദാബി: യു.എ.ഇയില്‍ ഇന്ന് 3,123 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 13 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 4,892 പേരാണ് പുതുതായി രോഗമുക്തരായത്. 162,774 പേര് പുതുതായി കൊവിഡ് പരിശോധന നടത്തി.
ഇതുവരെ 351,895 പേര്‍ക്കാണ് യു.എ.ഇയില്‍ കൊവിഡ് ബാധിച്ചത്. ഇതില്‍ 1,027 പേര് മരണപ്പെട്ടു. 336,731 പേര് രോഗമുക്തരായി. ഇതുവരെ 28.2 ദശലക്ഷം ആളുകള്‍ രാജ്യത്ത് കൊവിഡ് ടെസ്റ്റെടുത്തു.
അതേസമയം, റാസല്‍ഖൈമയില്‍ സ്കൂളുകള്‍ നൂറ് ശതമാനം ഓണ്‍ലൈന്‍ പഠന രീതിയിലേയ്ക്ക് തിരിച്ചുപോയതായി അധികൃതര്‍ അറിയിച്ചു. രാജ്യത്തെ കൊവിഡ് വ്യാപനം തടയുന്നതിനു വേണ്ടിയാണിത്.
ഉം അല്‍ ഖ്വയ്ന്‍, ഷാര്‍ജ, അജ്മാന് എന്നീ രാജ്യങ്ങളും ഈ മാസം ആദ്യം സമാനമായ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ എല്ലാ പ്രവര്‍ത്തനങ്ങളും കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവയ്ക്കുമെന്ന് അജ്മാനിലെ അധികൃതര്‍ അറിയിച്ചു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക