News Desk

2021-02-05 05:46:19 pm IST

അബുദാബി: യു.എ.ഇയില്‍ ഇന്ന് 3,251 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികള്‍ 3,20,126 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.

ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണനിരക്കാണിത്. ഇതോടെ മരണസംഖ്യ 902 ആയി. കഴിഞ്ഞ വര്‍ഷം മെയ് 10-നാണ് യു.എ.ഇയില്‍ ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് ബാധിച്ച് മരിച്ചത്. അന്ന് 13 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഏഴ് ദിവസങ്ങളില്‍ ശരാശരി 10 പേര്‍ മരിച്ചു എന്നാണ് കണക്കുകള്‍. 

അതേസമയം, ചികിത്സയിലായിരുന്ന 3,860 പേര്‍ ഇന്ന് രോഗമുക്തരായെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. രോഗമുക്തരായവരുടെ ആകെ എണ്ണം 2,97,040 ആയി. നിലവില്‍ 22,184 പേരാണ് ചികില്‍സയില്‍ കഴിയുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH



Top