News Desk

2021-03-09 11:16:43 pm IST

ഷാര്‍ജ: സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സിലേക്ക് ആദ്യമായി സ്ത്രീകള്‍ മാത്രം ഉള്‍പ്പെടുന്ന ടീമിനെ നിയമിച്ച് യു.എ.ഇ. സ്പെഷ്യല്‍ വെപ്പണ്‍സ് ആന്‍ഡ് ടാക്റ്റിക്സ് (SWAT) ടീമിലേക്കാണ് യു.എ.ഇ ആദ്യമായി സ്ത്രീകളെ നിയമിച്ചത്.

10 പേരെയാണ് സ്വാറ്റിലേക്ക് നിയമിച്ചത്. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇവര്‍ പ്രധാനമായും മേല്‍നോട്ടം വഹിക്കുക. 24 മുതല്‍ 44 വയസുവരെയുള്ള സ്ത്രീകള്‍ക്കാണ് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സില്‍ നിയമനം ലഭിച്ചിരിക്കുന്നത്. ഇവര്‍ക്ക് പരിശീലനവും നല്‍കിയിട്ടുണ്ട്.

സ്വാറ്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക ഈ പത്തംഗ ടീമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജയിലിനുള്ളിലെ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കേണ്ട ഉത്തരവാദിത്തവും ഇവര്‍ക്കാണ്.

രാജ്യത്തെ ലിംഗസമത്വം മെച്ചപ്പെടുത്തുന്നതിന് ഇത്തരം നടപടികള്‍ ആവശ്യമാണെന്ന് വനിതാ കമാന്‍ഡോമാര്‍ പറഞ്ഞു. കൂട്ടായുള്ള ശ്രമത്തിന്റെ ഭാഗമായി തങ്ങളെ ഏല്‍പ്പിച്ച ജോലി ഭംഗിയായി നിറവേറ്റാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top