News Desk

2021-09-15 10:26:38 pm IST

അബുദാബി: ചരിത്രത്തിലെ ഏറ്റവും വലിയ നറുക്കെടുപ്പ് സമ്മാനം പ്രഖ്യാപിച്ച് യു.എ.ഇയിലെ എമിറേറ്റ്‌സ് ഡ്രോ. 77,777,777 ദിര്‍ഹത്തിന്റെ ഗ്രാന്‍ഡ് പ്രൈസ് ആണ് എമിറേറ്റ്‌സ് ഡ്രോ പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ് വിജയികള്‍ക്ക് ആഴ്ചയില്‍ 77,777 ദിര്‍ഹവും സമ്മാനമായി ലഭിക്കും. 

'ഒരു നല്ല നാളേക്ക്' എന്ന ടാഗ്‌ലൈനോടെയാണ് നറുക്കെടുപ്പ് നടത്തുന്നത്. www.emiratesdraw.com വഴി 50 ദിര്‍ഹത്തിന്റെ കോറല്‍ പോളിപ് വാങ്ങുന്നതിലൂടെയോ അല്ലെങ്കില്‍ അംഗീകൃത എമിറേറ്റ്‌സ് ഡ്രോ റീട്ടെയിലര്‍മാര്‍ വഴിയോ ഉപഭോക്താക്കള്‍ക്ക് പ്രതിവാര നറുക്കെടുപ്പില്‍ പങ്കെടുക്കാം. 

ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍, പങ്കെടുക്കുന്നവര്‍ ഏഴ് അക്ക നമ്പര്‍ തിരഞ്ഞെടുക്കണം. അല്ലെങ്കില്‍ സിസ്റ്റം അവരുടെ നമ്പര്‍ ക്രമരഹിതമായി തിരഞ്ഞെടുക്കും. തിരഞ്ഞെടുത്തു കഴിഞ്ഞാല്‍, ഓരോരുത്തരുടെയും നമ്പര്‍ ലോക്ക് ചെയ്യപ്പെടും. മറ്റാര്‍ക്കും ഈ നമ്പര്‍ തിരഞ്ഞെടുക്കാനാവില്ല.

ഓരോ ആഴ്ചയും നടത്തുന്ന നറുക്കെടുപ്പില്‍ ഏഴ് ഭാഗ്യശാലികള്‍ക്ക് 77,777 ദിര്‍ഹം സമ്മാനമായി ലഭിക്കും. ഇതുകൂടാതെ, ഏഴ് നമ്പറുകളും ഒത്തുവരുന്ന ആള്‍ക്ക് 77,777,777 ദിര്‍ഹത്തിന്റെ ഗ്രാന്‍ഡ് പ്രൈസ് ലഭിക്കും. 

ആദ്യ നറുക്കെടുപ്പ് സെപ്റ്റംബര്‍ 25-ന് നടക്കും. എല്ലാ ശനിയാഴ്ചയും യു.എ.ഇ സമയം രാത്രി ഏഴു മണിക്ക് www.emiratesdraw.com ലും കമ്പനിയുടെ യൂട്യൂബ്, ഫേസ്ബുക്ക് ചാനലുകളിലും നറുക്കെടുപ്പ് തത്സമയം കാണാം. 




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
UAE Dubai
Top