News Desk

2022-01-17 04:12:47 pm IST
അബുദാബി: അബുദാബി എണ്ണ ടാങ്കറുകള്‍ പൊട്ടിത്തെറിച്ച സ്‌ഫോടനം ഡ്രോണ്‍ ആക്രമണം നടത്തിയതാണെന്ന് അവകാശപ്പെട്ട് യെമനിലെ ഹൂതി വിമതര്‍ രംഗത്തെത്തി. സൈനിക നടപടി ആയിരുന്നുയെന്നാണ് ഹൂതി വിമതര്‍ പറയുന്നത്.

അബുദാബി മുസഫയിലെ മൂന്ന് എണ്ണ ടാങ്കറുകള്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം ഉണ്ടായത്. തീ പിടുത്തം നിയന്ത്രണ വിധേയമായെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. അപകടത്തില്‍ ആളപായമുള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സമീപത്തും സ്‌ഫോടനം ഉണ്ടായിട്ടുണ്ട്.

അഡ്‌നോക്കിന്റെ സംഭരണ ശാലയ്ക്ക് സമീപമുള്ള ഐസിഎഡി3 യിലാണ് ടാങ്കറുകള്‍ ഉണ്ടായിരുന്നത്. പ്രാഥമിക അന്വേഷണത്തില്‍ ഒരു ചെറിയ വിമാനത്തിന്റെ ഭാഗങ്ങള്‍ പ്രദേശത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഡ്രോണ്‍ ഇടിച്ചായിരിക്കാം പൊട്ടിത്തെറിയും തീ പിടിത്തവും ഉണ്ടായതെന്ന് അബുദാബി പൊലീസ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സി വാം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top