News Desk

2021-05-05 10:31:07 am IST
ദുബൈ: രാജ്യത്ത് പെരുന്നാള്‍ അവധി ദിവസങ്ങളിലും ശക്തമായ നിയന്ത്രണങ്ങള്‍ തുടരുമെന്ന് യു.എ.ഇ. കൊവിഡിനെതിരായ പോരാട്ടത്തില്‍ എല്ലാ ജനങ്ങളും സഹകരിക്കണമെന്ന് യു.എ.ഇ ദുരന്ത നിവാരണ സമിതി ആവശ്യപ്പെട്ടു. 

പെരുന്നാളിനോട് അനുബന്ധിച്ച് ആളുകള്‍ ഒത്തുചേരാനുള്ള സാധ്യത അധികൃതര്‍ വിലയിരുത്തുന്നുണ്ട്. അതുകൊണ്ടാണ്  റമദാന്‍ മാസത്തിില്‍ ഏര്‍പ്പെടുത്തിയ  അതേ വിലക്കുകള്‍ പെരുന്നാള്‍ ദിനങ്ങളിലും തുടരണമെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചത്.

വന്‍കിട മാളുകള്‍ ഉള്‍പ്പെടെ പൊതു ഇടങ്ങളിലും കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഠിനാധ്വാനത്തിലൂടെയാണ് പ്രതിദിന കോവിഡ് കേസുകള്‍ കുറച്ചുകൊണ്ടുവന്നത്. ആഘോഷത്തില്‍ മതിമറന്ന് അത് തകിടം മറിക്കരുതെന്ന് ആരോഗ്യവിഭാഗം ഹെല്‍ത്ത് പ്രമോഷന്‍ മാനേജര്‍ ഡോ. ഷെറീന അല്‍ മസ്‌റൂഇ വ്യക്തമാക്കി. 

നിയമവിരുദ്ധമായി സമൂഹ ഇഫ്താര്‍ നടത്തിയ 39 സംഘങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസം പൊലിസ് നടപടി സ്വീകരിച്ചിരുന്നു. പങ്കെടുത്തവര്‍ക്ക് 5000 ദിര്‍ഹവും വിളിച്ചുചേര്‍ത്തവര്‍ക്ക് 10,000 ദിര്‍ഹം പിഴയും വിധിച്ചു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top