ദുബൈ: യു.എ.ഇയില്‍ ഫെബ്രുവരി 14 മുതല്‍ സ്കൂളുകള്‍ തുറക്കും. 14 മുതല്‍ എല്ലാ വിദ്യാര്‍ഥികളും സ്കൂളിലെത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു സ്കൂളിലെത്തുന്ന എല്ലാവര്ക്കും പ്രത്യേക പ്രോട്ടോക്കോള്‍ തയ്യാറാക്കും.
സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് ഈ അക്കാദമിക്ക് വര്‍ഷം മുഴുവന്‍ ഇത് തുടരുകയും ചെയ്യും. അതേസമയം, ഈ അക്കാദമിക്ക് വര്‍ഷത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകളും തുടരും.
എമിറേറ്റ്സ് ഫൗണ്ടേഷന് ഫോര്‍ സ്കൂള്‍ ഏജ്യൂക്കേഷനുമായി ഏകോപിപ്പിച്ച് എടുത്ത തീരുമാനത്തില്‍ യു.എ.ഇയിലുടനീളമുള്ള പൊതുവിദ്യാലയങ്ങളിലെ എല്ലാ അക്കാദമിക് തലങ്ങള്‍ക്കും സ്കൂള്‍ വര്‍ഷവസാനം വരെ ക്രമാനുഗതമായും ഘട്ടം ഘട്ടമായും നടപ്പാക്കും.
വിദ്യാര്‍ഥികളെ സ്കൂളുകളിലേക്ക് തിരികെ കൊണ്ടു വരുന്നതിനായി മുമ്പ് പ്രഖ്യാപിച്ച പദ്ധതിയുടെ വിജയത്തിന് ശേഷമാണ് ഈ നടപടി.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക