News Desk

2021-04-12 07:45:04 pm IST
അബുദാബി: റമദാന് മുന്നോടിയായി 439 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് യു.എ.ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ശൈഖ് ഖലീഫ ബിന്‍സായിദ് അന്‍ നഹ്യാന്‍. ക്ഷമ, സഹിഷ്ണുത എന്നീ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള  പ്രസിഡന്റിന്റെ മാനുഷിക പരിഗണനയുടെ ഭാഗമായാണ് നടപടി. മോചിതരാകുന്ന തടവുകാരുടെ സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കാമെന്നും ശൈഖ് ഖലീഫ ഉറപ്പു നല്‍കി. 

ഈ മോചനത്തിലൂടെ തടവുകാര്‍ക്ക് മാറ്റം വരുത്താനും അവര്‍ക്ക് പുതുതായി ജീവിക്കാനുള്ള അവസരം നല്‍കുകയാണ് ലക്ഷ്യമിടുന്നത്. വിശുദ്ധ റമദാന്‍ മാസത്തിന് മുന്നോടിയായി തടവുകാര്‍ക്ക് മാപ്പ് നല്‍കുന്ന സമ്പ്രദായം കുടുംബ ബന്ധം ശക്തിപ്പെടുത്തുന്നതിന് കൂടി ലക്ഷ്യമിടുന്നതാണ്. 

റമദാനോടനുബന്ധിച്ച് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയും ഷാര്‍ജയിലെ 206 തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കി. വിശുദ്ധ റമദാന്‍ മാസത്തിന് മുമ്പാണ് പൊതുമാപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. നല്ല പെരുമാറ്റം, അച്ചടക്കം എന്നീ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് തടവുകാരെ തിരഞ്ഞെടുക്കുന്നത്. മാപ്പു നല്‍കിയ തടവുകാര്‍ക്ക് പുതുതായി ജീവിതം ആരംഭിക്കാനും ജീവിതകാലം മുഴുവന്‍ കുടുംബത്തോടൊപ്പം ചിലവഴിക്കാനും സാധിക്കും.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top