News Desk

2021-05-10 02:57:50 pm IST
അബുദാബി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നാല് രജ്യങ്ങള്‍ക്ക് കൂടി യാത്രാ വിലക്കേര്‍പ്പെടുത്തി യു.എ.ഇ. ബംഗ്ലാദേശ്, പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ദേശീയ-വിദേശ സര്‍വീസുകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. 

മെയ് 12 ബുധനാഴ്ച രാത്രി 11.59 മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. ട്രാന്‍സിറ്റ് ഫ്‌ളൈറ്റുകളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. അതേസമയം, കാര്‍ഗോ സര്‍വീസുകളെ ഇത് ബാധിക്കില്ല. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top