News Desk

2021-03-27 12:41:05 pm IST
ദുബൈ: യു.എ.ഇയില്‍ മാര്‍ച്ച് 31 ന് ശേഷം അനധികൃതമായി തങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് മുന്നറിയിപ്പ് നല്‍കി. നിയമലംഘകരെ കണ്ടെത്താന്‍ ഏപ്രില്‍ ഒന്നു മുതല്‍ പരിശോധന ശക്തമാക്കും. 

യാത്രാ പ്രതിസന്ധി കണക്കിലെടുത്ത് സന്ദര്‍ശക വിസയില്‍ എത്തിയവര്‍ക്കും മാര്‍ച്ച് 31 വരെ വിസാ കലാവധി യു.എ.ഇ നീട്ടിനല്‍കിയിരുന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള യാത്രാ വിലക്ക് കൂടി കണക്കിലെടുത്താണ് യു.എ.ഇയില്‍ കുടുങ്ങിയവര്‍ക്ക് രാജ്യം വിടാനുള്ള സാവകാശം പല തവണകളിലായി അധികൃതര്‍ നീട്ടി നല്‍കിയത്. നിയമലംഘകരായി രാജ്യത്ത് തുടരുന്ന ആയിരങ്ങള്‍ ഇനിയും ഉണ്ടെന്നാണ് കണ്ടെത്തല്‍. ഇവര്‍ നാടുവിടുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യണം.

നാട്ടിലേക്ക് മടങ്ങാന്‍ അബുദാബി, ഷാര്‍ജ, റാസല്‍ഖൈമ മുഖേന പോകുന്നവര്‍ വിമാന ടിക്കറ്റും പാസ്പോര്‍ട്ടുമായി 6 മണിക്കൂര്‍ മുമ്പ് എയര്‍പോര്‍ട്ടിലെത്തി യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കണം. ദുബൈ, അല്‍മക്തൂം രാജ്യാന്തര വിമാനത്താവളം വഴി പോകുന്നവര്‍ വിമാനത്താവളത്തിലെ ദുബൈ സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി സെന്ററില്‍ യാത്രയ്ക്ക് 48 മണിക്കൂര്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്യണമെന്നും അധികൃതര്‍ വ്യക്തമാക്കി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top