അബുദാബി: രാജ്യത്തെ പൊലീസ് സേനയ്ക്കായി അഞ്ഞൂറോളം വി.ആര്.ടി 100, വി.ആര്.ടി 300 ഹെലികോപ്റ്ററുകള്‍ റഷ്യയില്‍ നിന്നും വാങ്ങാന്‍ യു.എ.ഇ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ആര്.ടി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇതു സംബന്ധിച്ച് റഷ്യന്‍ ഹെലികോപ്റ്റര്‍ നിര്‍മാതാക്കളായ വി.ആര്-ടെക്നോളജീസിന്റെ 50 ശതമാനം ഓഹരി എമിറേറ്റ്സിന്റെ തവാസുന്‍ കമ്പനി വാങ്ങുന്നതിനുള്ള കരാര്‍ നടപടികള്‍ റഷ്യയും യു.എ.ഇയും പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
വിആര്‍-ടെക്നോളജീസ് റഷ്യന്‍ ഹെലികോപ്റ്ററുകളുടെ ഒരു ഉപസ്ഥാപനമാണ്. ഹെലികോപ്റ്ററുകളും ആളില്ലാ ആകാശ വാഹനങ്ങളും (ഡ്രോണുകള്‍) വികസിപ്പിക്കുന്നതിനായി 2014 മുതലാണ് കമ്പനി ആരംഭിച്ചത്.
അതേസമയം, 442 മില്യണ്‍ ഡോളറിന്റെ കരാറാണിതെന്ന് റഷ്യന്‍ വ്യവസായ മന്ത്രി ഡെനിസ് മംതുരൊവ് വ്യക്തമാക്കിയതായി ആര്.ടി റിപ്പോര്‍ട്ട് ചെയ്തു. വിദേശ നിക്ഷേപത്തിനായുള്ള റഷ്യന്‍ സര്‍ക്കാര്‍ കമ്മിറ്റി ഈ വിഷയത്തില്‍ അടുത്തിടെ ഒരു യോഗം ചേര്‍ന്നതായും മെയ് മാസത്തിന് മുമ്പ് കരാര്‍ പൂര്‍ത്തിയാക്കാന്‍ പദ്ധതിയിട്ടതായും അദ്ദേഹം പറഞ്ഞു.
റഷ്യന്‍ ഹെലികോപ്റ്റേഴ്സ് ഡയറക്ടര്‍ ജനറല്‍ ആന്‍ഡ്രി ബോഗിന്സ്കിയും തവാസുന്‍ ഡയറക്ടര്‍ ജനറല്‍ താരെക് അബ്ദുള്‍ റഹീം അല്‍ ഹൊസാനിയും ഒപ്പുവച്ച കരാര്‍ യു.എ.ഇ കമ്പനിക്ക് വി.ആര്-ടെക്നോളജീസ് ബോര്‍ഡില്‍ തുല്യ പ്രാതിനിധ്യം നല്കുന്നു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക