News Desk

2021-03-10 07:42:56 pm IST

ദുബൈ: രാജ്യത്തെ പ്രധാന ഇവന്റുകളില്‍ കൊവിഡ് കേസുകള്‍ കണ്ടെത്താന്‍ നായ്ക്കളെ ഉപയോഗിച്ച് യു.എ.ഇ. കൊവിഡ് കണ്ടെത്തുന്നതിന് പരിശീലനം ലഭിച്ച പൊലീസ് നായ്ക്കളെയാണ് പരിശോധാനയില്‍ അധികൃതരെ സഹായിക്കുന്നത്. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 

പ്രധാന ഇവന്റുകള്‍ നോക്കുമ്പോള്‍ അവിടെ പൊലീസ് നായ്ക്കളെ വിന്യസിപ്പിക്കും. നായ്ക്കളുടെ ഘ്രാണശക്തിയുടെ അഭൂതപൂര്‍വ്വമായ ശേഷിയെ ഉപയോഗപ്പെടുത്തിയാണ് കൊവിഡ രോഗികളെ കണ്ടെത്തുക. 



ഇവന്റുകളില്‍ പങ്കെടുക്കാന്‍ വരുന്നവരുടെ കക്ഷത്തില്‍ നിന്ന് എടുത്ത സാമ്പിളുകള്‍
നായ്ക്കളെ കൊണ്ട് പരിശോധിപ്പിക്കും. പരിശീലനം ലഭിച്ച നായയ്ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വ്യക്തി രോഗബാധിതനാണോ അല്ലയോ എന്ന് കണ്ടുപിടിക്കാന്‍ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.

അതേസമയം, യാത്രക്കാര്‍ക്കിടയിലെ കൊവിഡ് കേസുകള്‍ കണ്ടെത്താന്‍ യു.എ.ഇ സ്‌നിഫര്‍ നായ്ക്കളെ ഉപയോഗിക്കുന്നുണ്ട്. കെ9 നായ്ക്കളെ അബുദാബി, ഷാര്‍ജ വിമാനത്താവളങ്ങളിലും ഗുവൈഫാത്ത് അതിര്‍ത്തി പോയിന്റിലും വിന്യസിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top