News Desk

2021-03-01 06:09:08 pm IST
ദുബൈ: യു.എ.ഇയില്‍ സന്ദര്‍ശക, ടൂറിസ്റ്റ് വിസകളില്‍ എത്തി സമയപരിധി കഴിഞ്ഞ് താമസിക്കുന്നവര്‍ക്ക് തിരിച്ചുപോകാനുള്ള തീയതി ഈ മാസം 31 വരെ നീട്ടിയതായി അധികൃതര്‍ അറിയിച്ചു. ഇതിനായി അപേക്ഷിച്ച തങ്ങളുടെ പല ഉപയോക്താക്കള്‍ക്കും ആനുകൂല്യം ലഭിച്ചുവെന്ന് ഉറപ്പാക്കിയതായി ട്രാവല്‍ ഏജന്‍സികളും വ്യക്തമാക്കി.

ഇന്ത്യന്‍ നയതന്ത്രാലയങ്ങളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സമയം നീട്ടി നല്‍കാന്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കഴിഞ്ഞ ഡിസംബര്‍ 27ന് ഉത്തരവിട്ടിരുന്നു. 

യു.എ.ഇ നല്‍കുന്ന ഈ ആനുകൂല്യം മലയാളികളടക്കമുള്ള ഒട്ടേറെ ഇന്ത്യക്കാര്‍ക്കും വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍ യു.എ.ഇയില്‍ കുടുങ്ങിപ്പോയ യൂറോപ്പ്യന്‍ രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്കും ഏറെ ഗുണകരമാകുമെന്നാണ് കരുതുന്നത്. 

സന്ദര്‍ശക, ടൂറിസ്റ്റ് വിസയിലെത്തി 2020 ഡിസംബര്‍ 28ന് മുമ്പ് സമയപരിധി കഴിഞ്ഞവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഇവര്‍ക്ക് ഈ മാസം 31 വരെ പിഴയടയ്ക്കാതെയും മറ്റു ഫീസുകള്‍ നല്‍കാതെയും രാജ്യത്ത് താമസിക്കാം.  



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top