News Desk

2021-04-18 01:06:20 pm IST
ദുബൈ: യു.എ.ഇയില്‍ മോശമായ അല്ലെങ്കില്‍ മായം ചേര്‍ത്ത ഭക്ഷണസാധനങ്ങള്‍ വില്‍പ്പന നടത്തിയാല്‍ വന്‍ പിഴ ഈടാക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്. 

പിഴകളെകുറിച്ചും പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഒരു ബോധവല്‍ക്കരണ കാംപയിന്റെ ഭാഗമായാണ് അതോറിറ്റി മുന്നറിയിപ്പ് നല്‍കിയത്. ട്വിറ്ററിലൂടെയാണ് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കിയത്. 

യു.എ.ഇയിലെ ഭക്ഷ്യ സുരക്ഷയെക്കുറിച്ചുള്ള 2015 ലെ ഫെഡറല്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 14 പ്രകാരം ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നതും ഹാനികരമായ അല്ലെങ്കില്‍ ചീഞ്ഞ ഭക്ഷണം വില്‍പ്പന നടത്തുന്നവര്‍ എന്നിങ്ങനെയുള്ളവര്‍ക്ക് മൂന്ന് മാസത്തില്‍ കുറയാത്ത തടവോ 100,000 മുതല്‍ 200,000 ദിര്‍ഹം വരെ പിഴ ഈടാക്കാമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ ട്വീറ്റിലൂടെ അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top