News Desk

2021-04-03 07:01:50 pm IST
ദുബൈ: യു.എ.ഇയില്‍ പൊടിക്കാറ്റ് ശക്തമാകാന്‍ സാധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. ഇതുമൂലം ദൂരക്കാഴ്ച കുറയുമെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വേഗത്തിലായിരിക്കും കാറ്റ് വീശുകയെന്നതിനാല്‍ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കോഡ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. രാത്രി എട്ടു മണി വരെ പൊടിക്കാറ്റ് വീശുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ദൂരക്കാഴ്ച 2,000 മീറ്ററില്‍ താഴെയാകാനും സാധ്യതയുണ്ട്. അതേസമയം, പൊടിക്കാറ്റിന്റെ വീഡിയോ എടുക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളതായി പെലീസ് അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top