Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

ഖത്തറിന്റെ ആധുനികമുഖത്തിന് മോടി കൂട്ടാൻ പുതിയ ജിവാൻ ഐലൻഡ് നിർമാണത്തിന് യുനൈറ്റഡ് ഡവലപ്‌മെന്റ് കമ്പനി (യുഡിസി) തയാറെടുക്കുന്നു. ജിവാൻ ഐലൻഡിനായുള്ള സമുദ്രസംബന്ധമായ നിർമാണങ്ങൾക്കായി അർബാകോൺ ട്രേഡിങ്-കോൺട്രാക്ടിങ്, പ്രൊമർ മറൈൻ കോൺട്രാക്ടിങ് എന്നീ കമ്പനികളെ ചുമതലപ്പെടുത്തി.

 ഐലൻഡിനുള്ള സമുദ്ര സംബന്ധമായ മുഴുവൻ ജോലികളും ഈ കമ്പനികളാകും പൂർത്തിയാക്കുക. ഡിസൈൻ, നിർമാണം, വിതരണം, ഇൻസ്റ്റലേഷൻ, കമ്മീഷനിങ്, പരിശോധന തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

രാജ്യത്തെ മനുഷ്യനിർമിത ഐലൻഡും ഖത്തറിന്റെ ആധുനികതയുടെ പര്യായങ്ങളിലൊന്നുമായ പേൾ ഖത്തറും യുഡിസിയാണ് നിർമിച്ചത്. ജിവാൻ ഐലൻഡ് നിർമാണത്തിന് ഏകദേശം 300 കോടി റിയാലാണ് നിക്ഷേപം വരുന്നതെന്ന് യുഡിസി പ്രസിഡന്റ് ഇബ്രാഹിം ജാസിം അൽ ഓത്മാൻ. 2022 ഓടെ പദ്ധതി പൂർത്തിയാക്കും.

Top