കണ്ണൂര്‍: പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്ത്തകന് മന്‍സൂര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത സമാധാന യോഗം യു.ഡി.എഫ് ബഹിഷ്കരിച്ചു. മന്‍സൂര്‍ വധക്കേസില്‍ പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് യു.ഡി.എഫ് നേതാക്കള്‍ യോഗം ബഹിഷ്കരിച്ചത്.
പൊലീസ് നടപടി ഏകപക്ഷീയമാണെന്നും കൊലപാതകം നടന്ന് 40 മണിക്കൂറായിട്ടും പ്രതികളെ പിടികൂടാന്‍ ആയില്ലെന്നും നാട്ടുകാര്‍ പിടികൂടി കൈമാറിയ പ്രതിയെ മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളതെന്നും യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.
'പൊലീസില്‍ നിന്ന് നീതി ലഭിക്കുമെന്ന് ഒരു പ്രതീക്ഷയുമില്ല. കൊലക്കേസിലെ പ്രതികളെ പിടികൂടാതെ സി.പി.ഐ.എം ഓഫീസുകള്‍ ആക്രമിച്ചെന്ന് പറഞ്ഞ് ലീഗ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിക്കുകയാണ്. എസ്.എസ്.എല്‍.സി പരീക്ഷ എഴുതേണ്ട കുട്ടിയെ പോലും പൊലീസ് കസ്റ്റഡിയിലെടുത്തു. മന്‍സൂറിന്റെ മയ്യിത്ത് നിസ്കാരത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ഈ കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.', യു.ഡി.എഫ് നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
സമാധാന ശ്രമങ്ങള്‍ക്ക് യു.ഡി.എഫ് അനുകൂലമാണ്. എന്നാല്‍, മുഴുവന്‍ പ്രതികളെയും പിടികൂടി ക്രമസമാധാനനില പാലിച്ചാല്‍ മാത്രമേ ചര്ച്ചക്കുള്ളുവെന്നും യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, ജില്ല ജനറല്‍ സെക്രട്ടറി കരീം ചേളേരി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് യു.ഡി.എഫ് സംഘം സമാധാനയോഗത്തില്‍നിന്ന് ഇറങ്ങിപ്പോയത്.
അതേസമയം, യു.ഡി.എഫ് നേതാക്കള്‍ ബഹിഷ്കരിച്ചെങ്കിലും കളക്ടറേറ്റില്‍ സമാധാനയോഗം നടത്തി. എല്‍.ഡി.എഫ്, ബി.ജെ.പി നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. ജില്ലാ കളക്ടര്‍ക്ക് പുറമേ റൂറല്‍ എസ്.പി, പൊലീസ് കമ്മീഷണര്‍ എന്നിവരും യോഗത്തിലുണ്ടായിരുന്നു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക