News Desk

2021-06-17 11:22:23 pm IST
ലണ്ടന്‍: യൂറോ കപ്പ് മത്സരങ്ങള്‍ക്ക് മുമ്പും ശേഷവും കളിക്കാര്‍ നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ ഔദ്യോഗിക സ്‌പോണ്‍സര്‍മാരുടെ ഉല്‍പ്പന്നങ്ങള്‍ കളിക്കാര്‍ എടുത്തുമാറ്റുന്നതിനെതിരെ കര്‍ശന നിലപാടുമായി യുവേഫ. കളിക്കാരുടെ ഭാഗത്തുനിന്നുള്ള ഇത്തരം നടപടികള്‍ ഉടന്‍ നിര്‍ത്തണമെന്ന് യുവേഫ ടീമുകള്‍ക്ക് നിര്‍ദേശം നല്‍കി.

സ്‌പോണ്‍സര്‍മാരുട വരുമാനം ടൂര്‍ണമെന്റിനെ യൂറോപ്യന്‍ ഫുട്‌ബോളിനെയും സംബന്ധിച്ച് പ്രധാനമാണെന്നും യൂറോ ടൂര്‍ണമെന്റ് ഡയറക്ടറായ മാര്‍ട്ടിന്‍ കല്ലന്‍ പറഞ്ഞു. ഇതുമായി സംബന്ധിച്ച് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഇക്കാര്യം ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകളെ അറിയിച്ചിട്ടുണ്ടെന്നും കല്ലന്‍ പറഞ്ഞു.

യൂറോ കപ്പില്‍ പോര്‍ച്ചുഗലിന്റെ ആദ്യ മത്സരത്തിന് മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തിനിടെ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മേശപ്പുറത്തിരുന്ന കോക്ക കോള കുപ്പികള്‍ എടുത്തുമാറ്റി വെള്ളക്കുപ്പികള്‍ എടുത്തിവെച്ചിരുന്നു. ഇതിന് പിന്നാലെ കോക്ക കോളയുടെ വിപണി മൂല്യത്തില്‍ നാല് ബില്യണ്‍ ഡോളറിന്റെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 

തൊട്ടടുത്ത ദിവസം വാര്‍ത്താ സമ്മേളനത്തിനിടെ കൂടിയായ ഫ്രഞ്ച് താരം പോള്‍ പോഗ്ബ വാര്‍ത്താ സമ്മേളനത്തിനിടെ മേശപ്പുറത്തിരുന്ന ഹെനികെയ്‌നിന്റെ ബിയര്‍ കുപ്പി എടുത്തുമാറ്റി. ഇന്നലെ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മത്സരശേഷം ഇറ്റാലിയന്‍ താരം ലോക്കാടെല്ലിയും വാര്‍ത്താസമ്മേളനത്തിനിടെ കോള കുപ്പികള്‍ എടുത്തുമാറ്റി റൊണാള്‍ഡോയെ അനുകരിച്ചിരുന്നു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top